ശ്രീനഗർ: കശ്മീരിൽ ആംബുലൻസ് ഡ്രൈവർക്കുനേരെ സുരക്ഷാ സൈനികരുടെ പെല്ലറ്റ് ആക്രമണം. ഗന്ദർബൽ ജില്ലയിൽ നിന്ന് എസ്.എം.എച്.എസ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ഗുലാം അഹ്മദ് സോഫി എന്ന ആബുംലൻസ് ഡ്രൈവർക്കുനേരെ സഫാകടാൽ മേഖലയിൽ വെച്ചാണ് സൈന്യം പെല്ലറ്റ് ആക്രമണം നടത്തിയത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കശ്മീരിൽ സുരക്ഷാ സൈനികരുെട പെല്ലറ്റ് ആക്രമണത്തിൽ നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് ജൂലൈ എട്ടിന് കശ്മീരിൽ ആരംഭിച്ച പ്രക്ഷോഭം 42ാം ദിവസത്തിലേക്ക് കടക്കുേമ്പാൾ പലയിടങ്ങളിൽ സൈന്യം കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
സൈനിക വെടിവെപ്പിൽ എഴുപതോളം ആളുകൾ കൊല്ലെപ്പടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും െചയ്തിട്ടുണ്ട്. തെരുവ് പ്രക്ഷോഭകരെ സൈന്യം പീഡിപ്പിക്കുകയാണെന്നാണ് കശ്മീരികൾ പറയുന്നത്. അതിനിടയിൽ സംസ്ഥാനത്തെ ഭരണകക്ഷി പാർട്ടിയായ പി.ഡി.പിയുടെ നേതാക്കളെ ബഹിഷ്കരിക്കാൻ വിഘടനവാദികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.