കശ്മീരിൽ: സംഘർഷം തുടരുന്ന കശ്മീരിൽ െപാലീസ് നടത്തിയ ടിയർഗ്യാസ് പ്രയോഗത്തിൽ 18കാരൻ കൊല്ലപ്പെട്ടു. പെല്ലറ്റ് ആക്രമണത്തിൽ എട്ടു വയസുകാരനും 50കാരിയായ സ്ത്രീക്കും ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം നൗഹാട്ടയിലെ മലരാത്തയിൽ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇർഫാൻ അഹ്മദ് കൊല്ലപ്പെട്ടത്.
നെഞ്ചിൽ ഗ്യാസ് ഷെൽ പതിച്ച ഇർഫാനെ എസ്.എച്ച്.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 44 ദിവസമായി കർഫ്യൂ തുടരുന്ന കശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി.
നവാബ് ബസാറിലെ ഖലാംദൻപോറ മേഖലയിലാണ് എട്ടു വയസുകാരനു നേരെ പെല്ലറ്റ് ആക്രമണമുണ്ടായത്. ബാരാമുല്ലയിൽ പ്രതിഷേധക്കാരും സുരക്ഷാ സൈനികരും തമ്മിലുണ്ടായ സംഘട്ടനത്തിലാണ് റജാബീഗം എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. 44 ദിവസത്തിനിടെ 1500ൽപരം സാധാരണക്കാർക്ക് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റിറ്റുണ്ട്.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് ജൂൈല എട്ടിന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 6000ലധികം സാധാരണക്കാർക്കും 3500 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. കർഫ്യൂ ഏർപ്പെടുത്തിയ സ്ഥലങ്ങളിലേക്ക് മാധ്യമങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.