മുംബൈ: 2011ൽ മുംൈബ തീരത്തുണ്ടായ എണ്ണ ചോർച്ചയുമായി ബന്ധപ്പെട്ട് ഖത്തർ കേന്ദ്രമായ ഷിപ്പിങ് കമ്പനിക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ നൂറുകോടി രൂപ പിഴയിട്ടു. ഖത്തർ കേന്ദ്രമായുള്ള ഡെൽറ്റ ഷിപ്പിങ് മറൈൻ കമ്പനിയുടെ ഉടമസ്ഥയിലുള്ള എം.വി റാക് എന്ന ചരക്കു കപ്പലാണ് മുംബൈയുടെ 20 നോട്ടിക്കൽ മൈൽ ദൂെര കടലിൽ താഴ്ന്നത്. 2011 ആഗസ്റ്റ് നാലിനാണ് കപ്പൽ മുങ്ങുന്നത്.
അദാനി ഗ്രൂപ്പിെൻറ താപ നിലയത്തിൽ പ്രവർത്തിക്കാൻ വേണ്ടിയുള്ള കൽക്കരിയും ഡീസലുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. പരിസ്ഥിതി നാശം വരുത്തിയതിന് അദാനി എൻറർപ്രൈസസിന് അഞ്ചുകോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.