ന്യൂഡല്‍ഹി: ചൈനയുമായി തട്ടിച്ചുനോക്കുമ്പോള്‍ ആഴക്കടലില്‍ ഇന്ത്യന്‍ സാന്നിധ്യം ദുര്‍ബലമാണ്. അതിനുള്ള പരിഹാരമായാണ് ഫ്രഞ്ച് സഹായത്തോടെ സ്കോര്‍പീന്‍ ക്ളാസ് മുങ്ങിക്കപ്പലുകള്‍ സ്വന്തമാക്കാന്‍ നാവിക സേന പദ്ധതി തയാറാക്കിയത്. മുങ്ങിക്കപ്പലുകളില്‍ അത്യാധുനിക വിഭാഗത്തില്‍ പെടുന്നവയാണ് സ്കോര്‍പീന്‍ ക്ളാസ്. ആഴക്കടലില്‍ ഓളങ്ങള്‍ സൃഷ്ടിക്കാതെയും ശബ്ദമുണ്ടാക്കാതെയും സഞ്ചരിക്കാനുള്ള കഴിവാണ് ഇവയുടെ മുഖ്യസവിശേഷത. അതുകൊണ്ടുതന്നെ ശത്രു സൈന്യത്തിന്‍െറ കണ്ണില്‍ പെടാതെ നില്‍ക്കാനും മിന്നല്‍ ആക്രമണം നടത്താനും സ്കോര്‍പീന്‍ ക്ളാസ് മുങ്ങിക്കപ്പലുകള്‍ക്ക് കഴിയും. 67 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വീതിയുമുള്ളതാണ് സ്കോര്‍പീന്‍ അന്തര്‍വാഹിനി. 1550 ടണ്‍ ഭാരമുണ്ട്.
1000 അടി വരെ ആഴത്തില്‍ പോകാന്‍ സാധിക്കുന്ന സ്കോര്‍പീന്‍ ക്ളാസ് മുങ്ങിക്കപ്പലിന് 50 ദിവസം വരെ കടലിന്‍െറ അടിത്തട്ടില്‍ കഴിയാന്‍ സാധിക്കും. 2005ലാണ് മുങ്ങിക്കപ്പല്‍ നിര്‍മാണത്തിന് ഫ്രാന്‍സുമായി ഇന്ത്യ കരാറിലൊപ്പിട്ടത്. കരാര്‍ പ്രകാരം ആദ്യ മുങ്ങിക്കപ്പല്‍ 2012 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പിന്നീടുള്ള ഓരോ വര്‍ഷവും ഓരോന്ന് വീതം പുറത്തിറക്കാനായിരുന്നു പദ്ധതി.
സോവിയറ്റ് യൂനിയനില്‍ നിന്ന് സ്വന്തമാക്കിയ ഒമ്പത് സിന്ധു ഘോഷ് ക്ളാസ് ഉള്‍പ്പെടെ നിലവില്‍ 14 അന്തര്‍വാഹിനികളാണ് ഇന്ത്യക്കുള്ളത്. ഇതില്‍ 10 എണ്ണം കാലപ്പഴക്കം ചെന്നതും പലകുറി അപകടംപറ്റി തകരാറിലുള്ളതുമാണ്. സിന്ധു ഘോഷ് മുങ്ങിക്കപ്പലുകളില്‍ രണ്ടെണ്ണം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമവുമല്ല.
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഐ.എന്‍.എസ് അരിഹന്ത് നീറ്റിലിറക്കിയിട്ട് വര്‍ഷം രണ്ടായെങ്കിലും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍ ഇതുവരെ നാവികസേനയുടെ ഭാഗമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.