മുങ്ങിക്കപ്പല്‍ രഹസ്യം ചോര്‍ന്നില്ലെന്ന്​ പറയുന്നത് വിഷയം മയപ്പെടുത്താന്‍

ന്യൂഡല്‍ഹി: സ്കോര്‍പീന്‍ മുങ്ങിക്കപ്പലിന്‍െറ നിര്‍ണായക രഹസ്യങ്ങളൊന്നും ചോര്‍ന്നിട്ടില്ളെന്ന നാവികസേനാ വിശദീകരണം വിഷയം മയപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, രഹസ്യരേഖകള്‍ പുറത്തുപോയത് നിര്‍മാണ പങ്കാളിയായ ഫ്രഞ്ച് കമ്പനി ഡി.സി.എന്‍.എസില്‍ നിന്നാണെന്നാണ് സൂചന. 

ഫ്രഞ്ച് നാവിക ഓഫിസറുടെ പങ്കാണ് സംശയിക്കപ്പെടുന്നത്.  ഇന്ത്യക്കുവേണ്ടി ഫ്രഞ്ച് കമ്പനി  ഡി.സി.എന്‍.എസ് നിര്‍മിക്കുന്ന സ്കോര്‍പീന്‍ മുങ്ങിക്കപ്പലിന്‍െറ പ്രവര്‍ത്തന മാര്‍ഗരേഖയുടെ 22,400 പേജുകള്‍ ചോര്‍ന്നുവെന്ന് ‘ദി ആസ്ട്രേലിയന്‍’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

 ചോര്‍ന്ന രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന പത്രം അവയില്‍ ചിലത് മാത്രമാണ് പുറത്തുവിടുന്നതെന്നും അതീവപ്രാധാന്യമുള്ളവ പുറത്തുവിടുന്നില്ളെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.  അതുകൊണ്ടുതന്നെ,  പ്രസിദ്ധീകരിച്ച രേഖകള്‍ മാത്രം പരിശോധിച്ച് നിര്‍ണായക രഹസ്യങ്ങളൊന്നും പുറത്തുപോയിട്ടില്ളെന്ന് വിലയിരുത്തുന്നത് യുക്തിസഹമല്ല. നാവികസേനയുടെ വിശദീകരണം സേനയുടെയും സര്‍ക്കാറിന്‍െറയും മുഖം രക്ഷിക്കല്‍ നടപടിയായാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ കാണുന്നത്. 

രഹസ്യരേഖകള്‍ ചോര്‍ന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന ഫ്രഞ്ച് നാവിക ഓഫിസര്‍  ഡി.സി.എന്‍.എസിന്‍െറ ഉപകരാറുകാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.  രേഖകള്‍ തങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത് ഫ്രഞ്ച് കേന്ദ്രങ്ങളില്‍ നിന്നാണെന്ന് വാര്‍ത്ത പുറത്തുവിട്ട ‘ദി ആസ്ട്രേലിയന്‍’ പത്രത്തിന്‍െറ റിപ്പോര്‍ട്ടര്‍ കാമറണ്‍ സ്റ്റുവര്‍ട്ട്  വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.