വെമുല ദലിതനെന്ന് തെളിയിക്കുന്ന രേഖയുമായി ബിനോയ് വിശ്വം

പാലക്കാട്: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരിക്കെ അധികൃതരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത രോഹിത് വെമുല ദലിതനാണെന്ന് തെളിയിക്കുന്ന രേഖയുമായി സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം രംഗത്ത്. പട്ടികജാതി വിഭാഗമായ ‘മാല’ സമുദായാംഗമാണ് രോഹിത് എന്ന് വ്യക്തമാക്കി 2015 ജനുവരി 16 ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ തഹസില്‍ദാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. രോഹിത് മരിച്ചത് 2016 ജനുവരി 17നാണ്. രോഹിത് ദലിതനല്ളെന്ന അന്വേഷണസമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന്‍െറ സമ്മര്‍ദ്ദപ്രകാരം കെട്ടിച്ചമച്ചതാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

 രോഹിതിന്‍െറ മരണത്തെ ഭരണകൂടത്തിന്‍െറ ഒത്താശ പ്രകാരം നടന്ന കൊലപാതകമാണെന്നാണ് വിശേഷിപ്പിക്കേണ്ടത്. മോദി സര്‍ക്കാറിലെ രണ്ട് മന്ത്രിമാര്‍ക്ക് അതില്‍ നേരിട്ട് പങ്കുണ്ട്. അന്നത്തെ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ഇപ്പോഴത്തെ തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുമാണ് അവരെന്നും ബിനോയ് വിശ്വം ആരോപിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.