സഹപ്രവർത്തകക്ക് നേരെ ആസിഡൊഴിച്ച യുവാവ് അറസ്റ്റിൽ

ചെന്നൈ: സഹപ്രവർത്തകയെ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച മുൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജി. പ്രഭുവിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകയായ മോഹിത് പഥകിനെയാണ് ഇയാൾ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ചത്.

ഇൻകംടാക്സ് ഡിപ്പാർട്മെന്‍റിൽ താൽക്കാലിക ജീവനക്കാരായി ജോലി ചെയ്തിരുന്ന പ്രഭു സഹപ്രവർത്തകയുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസിന് നൽകിയ മൊഴി. പിന്നീട് ഈ ജോലി ഉപേക്ഷിച്ച ഇയാൾ ഇലക്ട്രിക് ഷോപ്പിൽ ജോലിക്ക് പ്രവേശിച്ചു. യുവതി തന്നെ അവഗണിച്ചതിന് പ്രതികാരമായാണ് ആസിഡ് ആക്രമണത്തിന് മുതിർന്നതെന്ന് പ്രഭു പൊലീസിനോട് വെളിപ്പെടുത്തി. കൃത്യം നടത്താനായി ഒരു സുഹൃത്തും ഇയാളെ സഹായിച്ചിരുന്നു. സുഹൃത്തിനെ പൊലീസിന് പിടികൂടാനായിട്ടില്ല.

അണ്ണാനഗറിലെ ഫ്ലാറ്റിൽ വെച്ചാണ് മധ്യപ്രദേശുകാരിയായ യുവതി ആസിഡ് ആക്രമണത്തിന് ഇരയായത്. 40 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.