ന്യൂഡല്‍ഹി: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അഴിമതിയെന്ന് സര്‍വേ. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍െറ ഗ്ളോബല്‍ ഷേപേഴ്സ് ആന്വല്‍ സര്‍വേയിലാണ് ഇക്കാര്യം. അഴിമതി കഴിഞ്ഞാല്‍ രാജ്യം അഭിമുഖീകരിക്കുന്ന മറ്റു രണ്ട് വെല്ലുവിളികള്‍ ദാരിദ്ര്യവും വര്‍ഗീയതയുമാണെന്നും സര്‍വേ ഫലം പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും പ്രധാന പ്രശ്നമായി ഉയര്‍ത്തിക്കാട്ടിയത് അഴിമതിയാണ്. ദാരിദ്ര്യവും വര്‍ഗീയതയും മുഖ്യ വിഷയമായി കാണുന്നത് 30 ശതമാനം വീതം വരും.
181 രാജ്യങ്ങളില്‍നിന്നായുള്ള 26,000 പേരില്‍നിന്ന് ശേഖരിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സര്‍വേ ഫലം തയാറാക്കിയത്.
ആഗോളതലത്തില്‍ മനുഷ്യന്‍ നേരിടുന്ന വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണെന്നും പഠനത്തിലുണ്ട്. അതുകഴിഞ്ഞാല്‍, വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും മതസംഘര്‍ഷങ്ങളും ദാരിദ്ര്യവുമാണ് മറ്റു വിഷയങ്ങള്‍.
ലോകത്തിന് പ്രതീക്ഷ നല്‍കുന്ന ചില ഘടകങ്ങളും സര്‍വേയില്‍ പ്രതിഫലിക്കുന്നുണ്ട്. സാങ്കേതികരംഗത്തുണ്ടായ വളര്‍ച്ചയാണ് അതിലൊന്ന്. സമീപഭാവിയില്‍ ഈ വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.