ന്യൂഡല്‍ഹി: വെനിസ്വേലയില്‍ അടുത്ത മാസം 13 മുതല്‍ 18 വരെ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ നിയോഗിച്ചേക്കും.
1961ല്‍ ചേരിചേരാ പ്രസ്ഥാനം രൂപംകൊണ്ട ശേഷം ഒരു പ്രധാനമന്ത്രി മാത്രമാണ് അതില്‍ പങ്കെടുക്കാതിരുന്നത്-ചരണ്‍ സിങ്. ഇന്ത്യയുടെ ചേരിമാറ്റം പ്രകടമായി വരുന്നതിനിടയില്‍ മോദി വിട്ടുനില്‍ക്കുന്നത് ചര്‍ച്ചയായിട്ടുണ്ട്. ചേരിചേരാ പ്രസ്ഥാനത്തോടുള്ള കൂറ് പ്രകടമാക്കാന്‍ ഉപരാഷ്ട്രപതിയെ അയക്കാനുള്ള നീക്കം ഈ പശ്ചാത്തലത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.