മിഗ് വിമാനത്തിന്‍െറ ബാഹ്യ ഇന്ധന ടാങ്കുകള്‍ നിലം പതിച്ചു

വിശാഖപട്ടണം: നാവികസേനയുടെ മിഗ്-29 കെ. വിമാനത്തിന്‍െറ രണ്ട് ബാഹ്യ ഇന്ധന ടാങ്കുകള്‍ വേര്‍പെട്ട് നിലംപതിച്ചു. പൈലറ്റുമാര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വിശാഖപട്ടണം സി.ഐ.എസ്.എഫ് ക്വാര്‍ട്ടേഴ്സിന് സമീപം ഐ.എന്‍.എസ് ദേഗ വ്യോമ താവളത്തിലാണ് ഇന്ധന ടാങ്കുകള്‍ വീണത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ധന ടാങ്ക് പതിച്ചപ്പോള്‍ റണ്‍വേയില്‍ ചെറിയ തീപിടിത്തമുണ്ടായി. ഗ്രൗണ്ട് ജീവനക്കാര്‍ ഉടന്‍തന്നെ തീയണച്ചു. വിമാനത്തിനോ റണ്‍വേക്കോ കേടുപാടില്ളെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.