ന്യൂഡൽഹി: ലഫ്റ്റനൻറ് ഗവർണറെ ഉപയോഗിച്ച് ഡൽഹി സംസ്ഥാനം തകർക്കുക എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ആരോഗ്യ സെക്രട്ടറി തരുൺസെൻ, പൊതുമരാമത്ത് സെക്രട്ടറി ശ്രീവാസ്തവ എന്നിവരെ ലഫ്റ്റനൻറ് ഗവർണർ നജീബ് ജംഗ് സ്ഥലം മാറ്റിയിരുന്നു. ലഫ്റ്റനൻറ് ഗവർണർ ഒരുപാട് ആൾക്കാരെ സ്ഥലം മാറ്റുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയുന്നില്ല. നരേന്ദ്ര മോദിയുടെ ജനാധിപത്യം ഇതാണോയെന്ന് കെജ്രിവാൾ ചോദിച്ചു.
ഡല്‍ഹിയിലെ കൂട്ടബലാൽസംഘ വിഷയത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍െറ ലഫ്റ്റനന്‍റ് ഗവര്‍ണറും പരാജയമാണെന്ന് കെജ് രിവാള്‍ ആരോപിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയോട് ആലോചിക്കാതെ ചീഫ് സെക്രട്ടറിയെ നിയോഗിച്ച ഗവര്‍ണര്‍ ജനറലിന്റെ നിലപാടിനെ കെജ് രിവാള്‍ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യതലസ്ഥാനമായ ദില്ലിയുടെ അധികാരകേന്ദ്രം ഗവർണർക്കാണെന്ന് ദില്ലി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇൗ വിധിക്കെതിരെ ഹൈക്കോടതിയിൽ ആപ് സമർപ്പിച്ച ഹരജി പിന്നീട് തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.