കുട്ടികള്‍ കല്ളേറ് ഉപേക്ഷിക്കണം –മഹ്ബൂബ മുഫ്തി

ജമ്മു: സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ളെറിയുന്നതില്‍നിന്ന് വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. കുട്ടികള്‍ സ്കൂളുകളിലേക്ക് പോകണം, പഠിച്ച് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അധ്യാപകരുമായിത്തീരണം. പകരം അവര്‍ കല്ളെറിയാനാണ് പോകുന്നതെങ്കില്‍ നമുക്ക് ഭാവിയില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അധ്യാപകരുമുണ്ടാവില്ല -അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസം വ്യക്തിപരവും സാമൂഹികവുമായ വളര്‍ച്ചയാണെന്നും സംസ്ഥാനത്ത് കൂടുതല്‍ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.