ഹെല്‍മെറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തലക്ക് അടിയേറ്റ മുംബൈ പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു

മുംബൈ: ഹെല്‍മെറ്റില്ലാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ തലക്കടിയേറ്റ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ വിലാസ് ഷിണ്ഡെ (50) മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം നഗരത്തിലെ ലീലാവതി ഹോസ്പിറ്റലില്‍ ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ 23 ന് ഖാറിലെ പെട്രോള്‍ പമ്പില്‍വെച്ചായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ബൈക്ക് യാത്രക്കാരന്‍റെ മര്‍ദ്ദനത്തിന് ഇരയായത്. തലക്ക് ഗുരുതര പരിക്കേറ്റ വിലാസ് ഷിണ്ഡെ അബോധാവസ്ഥയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ബാലന്‍ ചില്‍ഡ്രന്‍ ഹോമില്‍ റിമാന്‍റിലാണ്.

ഹെല്‍മെറ്റില്ലാതെ പെട്രോള്‍ അടിക്കാനത്തെുന്ന ബൈക്ക് യാത്രക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ഗാതഗതവകുപ്പിന്‍െറ നിര്‍ദേശ പ്രകാരം പെട്രോള്‍ പമ്പുകളില്‍ ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിരുന്നു. സംഭവ ദിവസം ഖാറിലെ പെട്രോള്‍ പമ്പിലായിരുന്നു വിലാസ് ഷിണ്ഡെ. ഹെല്‍മെറ്റില്ലാതെ പെട്രോള്‍ അടിക്കാനത്തെിയ ബാലനോട് ലൈസന്‍സും മറ്റ് രേഖകളും ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. ഫോണില്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയ ബാലന്‍ പലകകൊണ്ട് വിലാസ് ഷിണ്ഡെയുടെ തലക്കടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. അന്നു രാത്രി തന്നെ പൊലീസ് പ്രതിയെ പിടികൂടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.