അശ്ലീല സി.ഡി: ഡല്‍ഹി മന്ത്രിയെ പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹി ശിശുക്ഷേമ-സാമൂഹികനീതി മന്ത്രി സന്ദീപ്കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കി. മന്ത്രി ഉള്‍പ്പെട്ട അശ്ളീല സീഡി പുറത്തായതിനെ തുടര്‍ന്നാണ് നടപടി. സന്ദീപ്കുമാറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യതയില്‍ വിട്ടുവീഴ്ച ചെയ്യില്ളെന്നും കെജ്രിവാള്‍ ട്വീറ്റ്ചെയ്തു. മുതിര്‍ന്ന ‘ആപ്’ നേതാക്കളുടെ യോഗത്തിലാണ് മന്ത്രിയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. അഴിമതിയും കുറ്റകൃത്യവും വെച്ചുപൊറുപ്പിക്കില്ളെന്ന് കെജ്രിവാള്‍ മുന്നറിയിപ്പുനല്‍കി.

സീഡിയില്‍ സന്ദീപ്കുമാര്‍ രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണുള്ളത്. കെജ്രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണിദ്ദേഹം. ഒന്നര വര്‍ഷത്തിനിടെ ‘ആപ്’ മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍. നിയമമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹ്മദ് ഖാന്‍ എന്നിവരാണ് മുമ്പ് പുറത്താക്കപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.