പെട്രോൽ-ഡീസൽ വിലയിൽ നേരിയ കുറവ്

കൊച്ചി: പെട്രോളിന് ലിറ്ററിന് നാല് പൈസയും ഡീസൽ ലിറ്ററിന് മൂന്നു പൈസയും വില കുറച്ചു. രാജ്യാന്തര വിപണിയിൽ ബാരലിന് നാല് ഡോളർ വില കുറഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തര വിലയിൽ കുറവ് വരുത്താൻ ഇന്ത്യയിലെ എണ്ണ കമ്പനികൾ തീരുമാനിച്ചത്. പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 59.95 രൂപയും ഡീസലിന് ലിറ്ററിന് 44.68 രൂപയുമായിരിക്കും പുതിയ വില.  

പെട്രോളിന് 1.04 രൂപയും ഡീസലിന് 1.53 രൂപയും വില എണ്ണ കമ്പനികൾ കുറക്കേണ്ടതായിരുന്നു. എന്നാൽ, പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി ഒരു രൂപയും ഡീസലിന്‍റേത് 1.50 രൂപയുമായി  ഞായറാഴ്ച കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ വില ഉപഭോക്താവിന് ഗുണകരമാവില്ല.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.