മുംബൈ: കൃത്രിമ കാലുള്ള യുവതിയുടെ ജീന്‍സ് അഴിപ്പിച്ച് മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് വിവാദമാകുന്നു. ശനിയാഴ്ച ബംഗളൂരുവിലേക്കുള്ള ജെറ്റ് എയര്‍വേസില്‍ യാത്രചെയ്യാന്‍ എത്തിയ 24കാരി അന്‍റാരാ തെലങ്കക്കാണ് ദുരനുഭവം. തന്‍െറ കണ്ണുനിറയിച്ച അനുഭവത്തെക്കുറിച്ച് അന്‍റാരാ തെലങ്ക തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
സുരക്ഷാ പരിശോധനക്കിടെ മെറ്റല്‍ ഡിറ്റക്ടര്‍ അപായ ശബ്ദമുണ്ടാക്കിയതാണ് സംഭവത്തിന് തുടക്കം. തനിക്ക് കൃത്രിമ കാലാണുള്ളതെന്നു പറഞ്ഞെങ്കിലും ജീന്‍സ് അഴിച്ച് കാണിച്ചുകൊടുക്കാന്‍ സെന്‍ഡ്രല്‍ ഇന്‍ഡസ്ട്രീസ് സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥ നിര്‍ബന്ധിക്കുകയായിരുന്നുവത്രെ. മുംബൈ വിമാനത്താവളം അതീവ സുരക്ഷാ ജാഗ്രതയിലാണെന്നും മെറ്റല്‍ ഡിറ്റക്ടര്‍ അപായ ശബ്ദമുണ്ടാക്കിയതിനാലാണ് പരിശോധിച്ചതെന്നുമാണ് സി.ഐ.എസ്.എഫിന്‍െറ വിശദീകരണം. സ്ഫോടക വസ്തു പരിശോധനാ യന്ത്രംകൊണ്ട് പരിശോധിക്കണമോ നേരിട്ട് വേണോ എന്നത് ഉദ്യോഗസ്ഥരുടെ മനോധര്‍മമനുസരിച്ചാണെന്നും സി.ഐ.എസ്.എഫ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഭിന്നശേഷിക്കാരിയായ അംബേദ്കര്‍ സര്‍വകലാശാല പ്രഫസര്‍ അനിതാ ഗായിക്ക് സുരക്ഷയുടെ പേരില്‍ എയര്‍ ഇന്ത്യാ അധികൃതര്‍ വീല്‍ചെയര്‍ നിഷേധിച്ചത് വിവാദമായതിനു പിന്നാലെയാണ് അന്‍റാരാ തെലങ്കയുടെ വെളിപ്പെടുത്തല്‍.
ഉടുതുണി അഴിപ്പിക്കാതെ സ്ഫോടക വസ്തു പരിശോധനാ യന്ത്രംകൊണ്ട് പരിശോധിക്കുന്ന ബംഗളൂരു വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് പഠിക്കാന്‍ മുംബൈയിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് അന്‍റാരാ ഉപദേശവും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.