അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്‍െറ മക്കളായ അനാര്‍ പട്ടേലും ശ്വേതാങ്ക് പട്ടേലും ഭരണകാര്യങ്ങളിലും സര്‍ക്കാറിന്‍െറ നയരൂപവത്കരണങ്ങളിലും അവിഹിത സ്വാധീനം ചെലുത്തുന്നുണ്ടെന്ന ധാരണ തിരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ ഉപദേശിച്ചതായി റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ മക്കള്‍ സമാന്തര ഭരണകൂടമായി മാറിയിട്ടുണ്ടെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പരാതി പാര്‍ട്ടിക്കുള്ളില്‍ ശക്തമായതോടെയാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന അംഗം പറഞ്ഞു. വിഷയം ഗുജറാത്തിലെയും ഡല്‍ഹിയിലെയും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അമിത് ഷായെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുത്ത ജനുവരി 25നാണ് മോദി ആനന്ദിബെന്നുമായി സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.