കസ്റ്റംസ് തീരുവ: 76 മരുന്നുകളെ ഒഴിവാക്കിയത് പിന്‍വലിച്ചു; വില കൂടും

ന്യൂഡല്‍ഹി: അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകളുടെ വിലക്കയറ്റത്തിന് സാഹചര്യമൊരുക്കി 76 മരുന്നുകളെ കസ്റ്റംസ് തീരുവയില്‍നിന്ന് ഒഴിവാക്കിയത് ധനമന്ത്രാലയം പിന്‍വലിച്ചു. 10 എച്ച്.ഐ.വി മരുന്നുകളും നാല് അര്‍ബുദ മരുന്നുകളും ഇതിലുള്‍പ്പെടും. ഹീമോഫീലിയ രോഗികള്‍ക്കാണ് ഏറ്റവുമധികം തിരിച്ചടിയുണ്ടാവുക. അമിത രക്തസ്രാവമുണ്ടാകുന്ന ജനിതകരോഗമാണ് ഹീമോഫീലിയ. ഇതിന് പ്രതിവിധിയായി രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളും പട്ടികയില്‍നിന്ന് പുറത്തായി.

ഇന്ത്യയിലെ ഹീമോഫീലിയ രോഗികള്‍ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബാക്സ്റ്റര്‍ ഇന്‍റര്‍നാഷനല്‍ നിര്‍മിക്കുന്ന മരുന്നാണ് മുഖ്യമായും ആശ്രയിക്കുന്നത്. അതേസമയം, അര്‍ബുദത്തിനുള്ള മരുന്നുപട്ടികയില്‍നിന്ന് ഒഴിവാക്കിയാലും അവയുടെ ജനറിക് വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമായതിനാല്‍ രോഗികളെ കാര്യമായി ബാധിക്കാനിടയില്ല. ജനുവരി 28നാണ് ധനമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.