പീഡന ആരോപണം നിലനില്‍ക്കെ പചൗരിക്ക് ഉന്നത പദവി

ന്യൂഡല്‍ഹി: മുന്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന്  ദ് എന്‍വയണ്‍മെന്‍റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ട് (ടെറി) തലപ്പത്തുനിന്ന് പുറത്തുപോയ  ആര്‍.കെ. പചൗരിയെ സ്ഥാപനത്തിന്‍െറ എക്സിക്യുട്ടീവ് വൈസ് ചെയര്‍മാനായി വീണ്ടും നിയമിച്ചു. സ്ഥാപനത്തില്‍ പുതുതായി സൃഷ്ടിച്ചതാണ് എക്സി. വൈസ് ചെയര്‍മാന്‍ പദവി. ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പചൗരി സ്ഥാനമൊഴിഞ്ഞെങ്കിലും  സ്ഥാപനത്തിലെ അന്വേഷണ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് കോടതി തള്ളിയതോടെ ‘ടെറി’യിലേക്ക് മടങ്ങുകയായിരുന്നു. ഇതിനെതിരെ ജീവനക്കാരി നല്‍കിയ പരാതി ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയിലാണ്. കാലാവസ്ഥാ മാറ്റത്തിനെതിരായ അന്താരാഷ്ട്ര സംഘടനയുടെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. മടങ്ങിവരവ് തന്നെ ഭയപ്പെടുത്തുന്നതായി  പചൗരിയെ നിയമിക്കുന്നതിനെ ചോദ്യം ചെയ്ത് എഴുതിയ തുറന്ന കത്തില്‍ പരാതിക്കാരി വ്യക്തമാക്കി. കോടതിക്കു  പുറത്ത് കേസ് തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി അവര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.