നെറ്റ്​ ന്യൂട്രാലിറ്റി: ഇന്ത്യയെ കുറ്റപ്പെടുത്തി ഫേസ്​ബുക്​ ഡയറക്​ടർ ബോർഡ്​ അംഗം

വാഷിങ്ടൺ: നെറ്റ് ന്യൂട്രാലിക്ക് അനുകൂല തീരുമാനമെടുത്ത ഇന്ത്യെയ കുറ്റപ്പെടുത്തി ഫേസ്ബുക് ഡയറക്ടർ ബോർഡ് അംഗത്തിെൻറ ട്വീറ്റ് വിവാദമായി. പതിറ്റാണ്ടുകളായി തുടർന്നു വരുന്ന കോളനി വിരുദ്ധത  സാമ്പത്തിക മേഖലക്ക് ദുരന്തമാണ്. ഇന്ത്യക്കാർക്ക് ഇത് അവസാനിപ്പിച്ചൂകൂടേ എന്നായിരുന്നു മാർക് ആൻഡ്രീസെൻറ ട്വീറ്റ്.

േഫസ് ബുക്കിെൻറ ഫ്രീബേസിക്‌ പദ്ധതിക്ക് കനത്ത തിരിച്ചടി നല്‍കി ഇൻറര്‍നെറ്റ് നിഷ്പക്ഷതക്ക് അനുകൂലമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ(ട്രായ്) നിലപാടെടുത്തിരുന്നു. വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വ്യത്യസ്ത നിരക്കുകൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക് ഡയറടർ ബോർഡ് അംഗവും ടെക് സംരംഭകനുമായ ആൻഡ്രീസെൻറ ട്വീറ്റ്.

പ്രതിഷേധം കനത്തതോടെ ആൻഡ്രീസൺ ട്വീറ്റ് പിന്‍വലിച്ചു.  ഇന്ത്യയെ കോളനിയാക്കാനായിരുന്നു ഫേസ്ബുക്കിെൻറ നീക്കമെന്നും അത് നടക്കാതെ പോയതിലെ അമര്‍ഷമാണിതെന്നും ട്വിറ്ററിൽ വിമർശമുയർന്നു.  ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള എല്ലാ ചര്‍ച്ചയില്‍ നിന്നും പിന്മാറുന്നുവെന്നും താന്‍ ഒരു രാജ്യത്തും കൊളോണിയലിസത്തെ അംഗീകരിക്കുന്നില്ലെന്നും പിന്നീട്  ആന്‍ഡ്രീസണ്‍ ട്വിറ്ററില്‍ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.