ഹുബ്ളി: നിറഞ്ഞ പ്രാര്‍ഥനകള്‍ക്കൊടുവില്‍ നിരാശയുടെ കണ്‍നനവുകള്‍ മാത്രം നല്‍കി ധീര ജവാന് രാജ്യം വിട നല്‍കി. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ഹുബ്ളിയിലെ നെഹ്റു മൈതാനത്തില്‍ ജവാനെ അവസാനമായി ഒരു നോക്ക് കാണാന്‍ അനേകമാളുകളാണ് തടിച്ചു കൂടിയത്. സിയാചിനിലെ ഹിമപാതത്തില്‍പ്പെട്ട് ആറു ദിവസത്തിനു ശേഷം അവിശ്വസനീയമായി രക്ഷപ്പെട്ട 33കാരനായ ഹനുമാന്തപ്പ വ്യാഴാഴ്ച രാവിലെ ഡല്‍ഹി ആര്‍മി ആശുപത്രിയിലാണ് മരിച്ചത്. കിംസ് ആശുപത്രില്‍ നിന്നും രാത്രി ജന്മ സ്ഥലത്തത്തെിച്ച മൃതദേഹം പൂര്‍ണ ബഹുമതികളോടെ സംസ്കരിച്ചതായി ധര്‍വാഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി വിനയ് കുല്‍കര്‍ണി അറിയിച്ചു.
മൃതദേഹം വിമാനത്താവളത്തിലത്തെിച്ചപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു. സൈനികന്‍െറ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25ലക്ഷം രൂപയും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ധര്‍വാഡ ജില്ലയിലെ ബട്ടാദുര്‍ സ്വുദേശിയാണ് മദ്രാസ് റജിമെന്‍റിലെ സൈനികനായിരുന്ന ഹനുമന്തപ്പ. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുതാണ് കുടുംബം.
അപകടത്തെ തുടര്‍ന്ന് മഞ്ഞിനടിയില്‍ 25 അടി ആഴത്തില്‍ മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ആറു ദിവസമാണ് അദ്ദേഹം കുടുങ്ങിക്കിടന്നത്. തുടര്‍ന്ന് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹനുമന്തപ്പയുടെ രണ്ടു വൃക്കകളും തലച്ചോറും പ്രവര്‍ത്തന രഹിതമായിരുന്നു. ഫെബ്രുവരി മൂന്നിനാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന ലഡാക് മേഖലയിലെ നോര്‍തേണ്‍ ഗ്ളേസിയര്‍ സെക്ടറില്‍ സമുദ്രനിരപ്പില്‍ നിന്ന് 19600 അടി ഉയരത്തിലുള്ള സൈനിക ടെന്‍റിന് മുകളില്‍ വന്‍ ഹിമപാതമുണ്ടായത്. ഉയരത്തില്‍നിന്നും മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പെട്ട കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷ് ഉള്‍പ്പെടെ പത്തു സൈനികരും മരിച്ചുവെന്നാണ് ആദ്യം കരുതിയത്. രണ്ട് ദിവസത്തിനുശേഷം സൈനികരുടെ മരണം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഹനുമന്തപ്പയില്‍ ജീവന്‍െറ തുടിപ്പുകള്‍ തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.