ഉഭയ സമ്മതത്തോടെ ലൈംഗികബന്ധം: അറസ്റ്റ് അരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളികളുമായി സമ്മതത്തോടെ ലൈംഗികബന്ധം പുലര്‍ത്തിയതിന് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി പാനല്‍ നിര്‍ദേശം. വേശ്യാവൃത്തി സമ്പൂര്‍ണമായി രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടില്ളെന്നും അതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ ലൈംഗികത്തൊഴിലാളികളെ സമീപിച്ചതിന് പൊലീസ് നടപടിക്ക് വിധേയമാകരുതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് ഘോഷ് അധ്യക്ഷനായ പാനല്‍ ആവശ്യപ്പെടുന്നു. ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചുവെന്ന് തെളിയിക്കപ്പെട്ടില്ളെങ്കില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടവരുടെ കുടുംബത്തെ ദ്രോഹിക്കരുതെന്നും നിര്‍ദേശമുണ്ട്. മനുഷ്യക്കടത്ത് സമ്പൂര്‍ണമായി നിരോധിക്കപ്പെട്ട രാജ്യത്ത് പൊതുസ്ഥലത്തെ വേശ്യാവൃത്തിയും നിയമവിരുദ്ധമാണ്. വേശ്യാലയം നടത്തുന്നത് കുറ്റകരമാണെങ്കിലും സ്വേച്ഛപ്രകാരം ലൈംഗികവൃത്തി തെരഞ്ഞെടുക്കുന്നത് നിരോധിക്കപ്പെട്ടതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.