ന്യൂഡൽഹി: പടിഞ്ഞാറൻ റഷ്യയിലെ മെഡിക്കൽ യൂനിവേഴ്സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂർ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
പൂജ നവി മുംബൈ സ്വദേശിയും കരിഷ്മ പൂണെയിലെ സഹകാർ നഗർ സ്വദേശിയുമാണ്. തീപിടിത്തമുണ്ടായ റഷ്യയിലെ സ്മോലെൻസ്ക് മെഡിക്കൽ അക്കാദമിയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥികളായിരുന്നു. ആറു നില കെട്ടിടത്തിലെ നാലാം നിലയിലെ ഹോസ്റ്റൽ മുറിയിൽ ഒരുമിച്ചാണ് ഇരുവരും താമസിച്ചിരുന്നത്.
മോസ്കോയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സംഭവം. ഇന്ത്യൻ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മോസ്കോയിലെത്തിക്കുന്ന മൃതദേഹങ്ങൾ വിമാനമാർഗം ചൊവ്വാഴ്ച മുംബൈയിലേക്ക് കൊണ്ടുവരും.
ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 11 മണിക്ക് യൂനിവേഴ്സിറ്റിയുടെ നാലാം നിലയിലെ ഡോർമിറ്ററിയിലാണ് തീപിടിത്തമുണ്ടായതെന്ന് റഷ്യൻ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം രേഖപ്പെടുത്തുന്നതായും സുഷമ സ്വരാജ് അറിയിച്ചു.
We have lost two Indian girl students (both from Maharsthra) studying at Smolensk Medical Academy in Russia in a fire accident.@RajeGangarde
— Sushma Swaraj (@SushmaSwaraj) February 15, 2016
Some students are injured. They are out of danger. The place is 400 Kms from Moscow. Our team has already reached there.@RajeGangarde
— Sushma Swaraj (@SushmaSwaraj) February 15, 2016
Their mortal remains will reach Moscow tomorrow. We will fly their mortal remains to Mumbai. Our heartfelt condolences.
— Sushma Swaraj (@SushmaSwaraj) February 15, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.