ജെ.എൻ.യു സംഭവം: മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ

ന്യൂഡല്‍ഹി: ജെ.എൻ.യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയോട് നേതാക്കള്‍ ആവശ്യമുന്നയിച്ചത്.

ബജറ്റ് സെഷൻ സുഗമമായി പൂർത്തിയാക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി ഇന്ന് സർവകക്ഷിയോഗം വിളിച്ചത്. എന്നാൽ, ജെ.എൻ.യു സംഭവത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി രാജ്യസഭസിലെയും ലോക്‌സഭയിലെയും നേതാക്കൾ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു.

ജെ.എൻ.യുവിലെ സംഭവ വികാസങ്ങൾ പരസ്യ ഏറ്റുമുട്ടലിന് വരെ വഴിവെച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.