14,200 കോടി നികുതി കുടിശ്ശിക; വോഡഫോണിന് നോട്ടീസ്

ന്യൂഡല്‍ഹി: നികുതി കുടിശ്ശികയുള്ള 14,200 കോടി രൂപ ഉടന്‍ അടച്ചില്ളെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് പ്രമുഖ ബ്രിട്ടീഷ് ടെലികോം കമ്പനി വോഡഫോണിന് ആദായ നികുതി വകുപ്പിന്‍െറ നോട്ടീസ്. 2007ല്‍ 1100 കോടി ഡോളര്‍ മുടക്കി ഹച്ചിസണ്‍ കമ്പനിയുടെ 67 ശതമാനം ഓഹരി വോഡഫോണ്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അടക്കേണ്ട തുകയാണിത്. വിദേശത്തു നടന്ന ഇടപാടായതിനാല്‍ ഇന്ത്യയില്‍ നികുതി അടക്കേണ്ടതില്ളെന്നാണ് കമ്പനിയുടെ നിലപാട്.  എന്നാല്‍, ആസ്തി ഇന്ത്യയിലായതിനാല്‍ അടച്ചേപറ്റൂവെന്ന് ആദായ നികുതി വകുപ്പും പറയുന്നു. അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ രാജ്യാന്തര മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നോട്ടീസ് നല്‍കിയത്. നികുതി സൗഹൃദമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന് വിരുദ്ധമാണിതെന്ന് വോഡഫോണ്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.