ന്യൂഡൽഹി: പത്താൻകോട്ട് വ്യോമ താവളത്തിലെ ഭീകാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനിൽ എഫ്. െഎ.ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യ നൽകിയ തെളിവുകളുടെയും ഫോൺനമ്പറുകളുടെയും അടിസ്ഥാനത്തിലാണ് പാകിസ്താൻ പൊലീസ് ‘അജ്ഞാതർക്കെതിരെ’ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ െഎസാസുദ്ദീൻ നൽകിയ പരാതിയിലാണ് ഭീകരവിരുദ്ധ പൊലീസ് കേസെടുത്തത്. എഫ്. െഎ. ആറിൽ ആരുടെയും പേരു പരാമർശിച്ചിട്ടില്ല. ഇന്ത്യ കൂടുതൽ വിവരങ്ങൾ നൽകാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പാകിസ്താൻ. അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിചർച്ചയെ ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.