ഗുവാഹതി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ളെന്ന് അസം ഗണപരിഷത്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ശക്തനായ എതിരാളി ആവുക എന്നതിനപ്പുറം മേഖലയെ അവരുടെ നിയന്ത്രണത്തിന്‍ കൊണ്ടുവരിക എന്നതാണ് ബി.ജെ.പിയുടെ താല്‍പര്യമെന്നും എ.ജി.പി പ്രസിഡന്‍റ് അതുല്‍ ബോറ പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരെ ബി.ജെ.പിക്കൊപ്പം നില്‍ക്കാനായിരുന്നു കഴിഞ്ഞ കാലമത്രെയും തങ്ങളുടെ ശ്രമമെന്നവും എന്നാല്‍, ഇത് എ.ജി.പിയെ തുടച്ചുനീക്കുന്നതിലേക്കായിരിക്കും എത്തിക്കുക എന്നും അതുല്‍ ബോറ പറഞ്ഞു. അസമിലെ 126 നിയമസഭാ സീറ്റുകളില്‍ 14 എണ്ണം മാത്രമാണ് തങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ബി.ജെ.പി തയ്യാറായത്. ഇത് ഒരിക്കലും സ്വീകാര്യമല്ല. എ.ജി.പിയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ല. ഈ രണ്ടു പാര്‍ട്ടികളും തുല്യനിലയില്‍ അസമിന്‍റെ താല്‍പര്യത്തിന് പരിക്കേല്‍പിക്കുകയാണെന്നും അതുല്‍ ബോറ പറഞ്ഞു. ചര്‍ച്ചകള്‍ക്കിടെ എ.ജി.പിയെ പിന്നില്‍ കുത്തുന്ന സമീപമാണ് ബി.ജെ.പി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2004ലെയും 2009ലെയും ലോക്സഭാ തെരഞ്ഞെടുപ്പിലും എ.ജി.പി -ബി.ജെ.പി സഖ്യംചേര്‍ന്നായിരുന്നു മല്‍സരിച്ചത്. ഈ മൂന്ന് ഘട്ടങ്ങളിലും ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ വഞ്ചിച്ചുവെന്നും ബോറ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.