ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ എസ്.എ.ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ പട്യാല കോടതി തള്ളി. ഡല്‍ഹി പ്രസ് ക്ളബില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നാരോപിച്ചാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു അദ്ദേഹം. ജാമ്യാപേക്ഷ തള്ളിയതോടെ ഗീലാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശദ്രോഹക്കുറ്റമാണ് ഗീലാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചടങ്ങില്‍ പാര്‍ലമെന്‍റാക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനായ അഫ്സല്‍ ഗുരുവിന് അനുകൂലമായും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയെന്നും ആരോപിച്ചാണ് ഗീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചടങ്ങിന്‍െറ മുഖ്യ സംഘാടകന്‍ ഗീലാനി ആണെന്നും അദ്ദേഹത്തിന്‍െറ ഇ-മെയിലില്‍നിന്നാണ് ഹാള്‍ ബുക്കു ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നാണ് പൊലീസ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.