ഉപാധി ലംഘിച്ചു; പചൗരിയുടെ ജാമ്യത്തുക കണ്ടുകെട്ടി

ന്യൂഡല്‍ഹി: ലൈംഗികാപവാദക്കേസില്‍ നടപടിനേരിടുന്ന ദി എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ രാജേന്ദ്ര പചൗരി കോടതിനിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കെട്ടിവെച്ച തുക കണ്ടുകെട്ടി. ഷാര്‍ജയില്‍ ലൈഫ് അചീവ്മെന്‍റ് അവാര്‍ഡ് സ്വീകരിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതിന്‍െറ അടിസ്ഥാനത്തില്‍  പ്രത്യേക ഉപാധികളോടെ കോടതി യാത്രക്ക് അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി 16 മുതല്‍ 18വരെയായിരുന്നു നല്‍കിയ സമയമെങ്കിലും സമയം കഴിഞ്ഞും പചൗരി ഷാര്‍ജയില്‍തന്നെ തങ്ങി. അവാര്‍ഡ് നല്‍കുന്ന പരിപാടി നീട്ടിയെന്നുപറഞ്ഞ് സമയം നീട്ടിനല്‍കാന്‍ പചൗരി വീണ്ടും അപേക്ഷിച്ചെങ്കിലും കോടതി വഴങ്ങിയില്ല. പചൗരിയുടേത് കോടതി ഉപാധിക്കുനേരെയുള്ള മനപ്പൂര്‍വ ലംഘനമാണെന്ന് കോടതി അറിയിച്ചു. അദ്ദേഹത്തിന് അനുവദിച്ച സ്വാതന്ത്ര്യം മനപ്പൂര്‍വം ലംഘിച്ചെന്നും കോടതിനിബന്ധനകളും വ്യവസ്ഥകളും ഗൗനിച്ചില്ളെന്നും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശിവാനി ചൗഹാന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.