ജെ.എൻ.യു സംഭവം: ​പാർല​െമൻറിൽ ചർച്ചക്ക്​ തയാറെന്ന്​ സർക്കാർ

ന്യൂഡൽഹി: ജെ.എൻ.യു വിഷയത്തിൽ പാർലമെൻറിൽ ചർച്ചക്ക് തയാറാെണന്ന് പാർലമെൻററികാര്യ മന്ത്രി വെങ്കയ്യ നായിഡു. സംഭവം കൈകാര്യം ചെയ്തതിൽ സർക്കാറിന് തെറ്റുപറ്റിയിട്ടില്ല. ജെ.എൻ.യു വിഷയത്തിൽ പൊലീസാണ് നടപടികൾ സ്വീകരിച്ചത്. പാർലമെൻറിൽ ചർച്ച നടക്കെട്ട എന്നാണ് സർക്കാറിെൻറ നിലപാട്. അതിൽ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന് മുമ്പായി നടന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

അതേസമയം, ജെഎൻയു വിഷയത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്നും പാർലമെൻറിൽ അത് സമ്മതിക്കുയാണ് വേണ്ടതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രോഹിത് വെമുല, ജെഎൻയു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ പാർലമെൻറിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.