പാംപോറിലെ ഏറ്റുമുട്ടൽ അവസാനിപ്പിച്ചു; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ പാംപോറിൽ 48 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിപ്പിച്ചതായി സൈന്യം. സൈന്യത്തിൻെറ തിരിച്ചടിയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. രണ്ടു ഭീകരരുടെ മൃതദേഹങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ആക്രമണം നടന്ന കെട്ടിടത്തിനകത്ത് സൈന്യത്തിൻെറ തെരച്ചിൽ തുടരുകയാണ്.


ഏറ്റുമുട്ടലിൽ രണ്ട് ആർമി ക്യാപ്റ്റൻമാരടക്കം ആറുപേർ മരിച്ചിരുന്നു. ക്യാപ്റ്റൻമാർക്ക് പുറമെ മൂന്ന് സി.ആർ.പി.എഫ് ജവാൻമാരും ഒരു സിവിലിയനുമാണ് മരിച്ച മറ്റുള്ളവർ. പാരാ സ്പെഷ്യൽ ക്യാപ്റ്റൻ പവൻകുമാർ, ക്യാപ്റ്റൻ തുഷാർ മഹാജൻ, ലാൻസ് നായിക് ഓംപ്രകാശ് എന്നിവരാണ് വീരമൃത്യു വരിച്ച സൈനിക ഓഫീസർമാർ. ജമ്മുകശ്മീർ ഒൻട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൻെറ അഞ്ചു നില കെട്ടിടത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ സൈനികരുടെ ബസിനുനേരെ ആക്രമം നടത്തുകയായിരുന്നു. തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിനിടെയാണ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്. ആക്രമണത്തെ തുടർന്ന് ജമ്മു-ശ്രീനഗർ ഹൈവേ അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ കെട്ടിടത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് സൈനികർ കൊല്ലപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.