രാഷ്ട്രപതിയുടെ നയപ്രഖ്യാപനം: ശുചിത്വ ഭാരത പരിപാടിക്ക് ഊന്നല്‍

ന്യൂഡല്‍ഹി: ശുചിത്വ ഭാരത പരിപാടിക്ക് ഊന്നല്‍ നല്‍കുമെന്നും 2022 ആകുമ്പോള്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്തു.

  • 2019 ആകുമ്പോള്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ 1.78 ലക്ഷം ജനവാസ കേന്ദ്രങ്ങളിലേക്ക് മെച്ചപ്പെട്ട റോഡ്
  • 29 ഇലക്ട്രോണിക് സാമഗ്രി നിര്‍മാണ സമുച്ചയങ്ങള്‍ വികസിപ്പിക്കും
  • ചെറുകിട പട്ടണങ്ങളുമായുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്തുന്ന വിധം പുതിയ വ്യോമയാന നയം
  • നാണ്യപ്പെരുപ്പം, ധനക്കമ്മി, വരുമാനക്കമ്മി എന്നിവ കുറക്കാന്‍ സാധിച്ചു
  • ആനുകൂല്യം അക്കൗണ്ടിലേക്ക് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തും
  • സാമൂഹിക സുരക്ഷാ പദ്ധതി വിപുലപ്പെടുത്തും
  • ന്യൂനപക്ഷ മന്ത്രാലയ വിഹിതത്തില്‍ പകുതി സ്കോളര്‍ഷിപ്പുകള്‍ക്ക് നല്‍കാന്‍ സാധിച്ചു
  • കര്‍ഷകക്ഷേമത്തിന് മുന്തിയ പ്രാധാന്യം നല്‍കും
  • 2017 ല്‍ 14 കോടി കര്‍ഷകര്‍ക്ക് മണ്ണിന്‍െറ ആരോഗ്യ കാര്‍ഡ്
  • കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കും
  • സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പരിപാടി ഊര്‍ജിതമാക്കും
  • കള്ളപ്പണം നിയന്ത്രിക്കാനുള്ള നടപടികളുമായി മുന്നോട്ട്
  • ദേശസുരക്ഷ ശക്തിപ്പെടുത്തും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.