കൊല്‍ക്കത്ത: ആര്‍.എസ്.എസിനെ നിരോധിക്കണമെന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണിതെന്നും മഹാരാഷ്ട്ര മുന്‍ ഐ.ജി എസ്.എം മുഷ്രിഫ്. ‘ആര്‍.എസ്.എസ് രാജ്യത്തെ ഏറ്റവും വലിയ ഭീകരസംഘടന’ എന്ന തന്‍െറ പുസ്തകത്തിന്‍െറ ബംഗാളി പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹത്തിന്‍െറ പ്രസ്താവന.
ആര്‍.എസ്.എസും രാജ്യത്തെ രഹസ്യാന്വേഷണ ബ്യൂറോ(ഐ.ബി)യും അവിശുദ്ധ കൂട്ടുകെട്ട് നില്‍നില്‍ക്കുന്നുണ്ടെന്നും ഇന്ത്യയെ ഹിന്ദു രാഷട്രമാക്കാനുള്ള ആര്‍.എസ്.എസിന്‍െറ പരിശ്രമത്തിന്‍െറ ഭാഗമാണ് ജെ.എന്‍.യുവില്‍ നടക്കുന്ന പ്രശ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഐ.ബി ഇന്ത്യയിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ അധികാരം കൈയാളുന്നത് ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും ഐ.ബി ആഗ്രഹിക്കുന്നതാണ് നടക്കുന്നത്.
ഐ.ബി എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം സത്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനെ ചോദ്യം ചെയ്യുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഭീകര വിരുദ്ധ തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ കൊലക്കും ഇവരുടെ സഹായമുണ്ടായിട്ടുണ്ട്. ഭീകര പ്രവര്‍ത്തനത്തില്‍ ഹിന്ദുത്വ വാദികളുടെ പങ്ക് കര്‍ക്കരെ അന്വേഷിച്ചിരുന്നു. ആര്‍.എസ്.എസിനെ പോലെ മറ്റൊരു ഭീകര സംഘടനയും ആര്‍.ഡി.എക്സ് ഉപയോഗിച്ചിട്ടില്ല. ഭീകര പ്രവര്‍ത്തനങ്ങളില്‍ ബജറങ്ദളിനെയും അഭിനവ് ഭാരതിനെയും സഹായിച്ച കുറ്റത്തിന് ആര്‍.എസ്.എസിനെതിരെ 18 കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ജെ.എന്‍.യു വില്‍ നടക്കുന്ന സംഭവ വികാസങ്ങളെ മുഷരിഫ് അപലപിച്ചു. വേദങ്ങളുടെയും സ്മൃതികളുടെയും അടിസ്ഥാനത്തില്‍ ആര്യവല്‍കൃത ഇന്ത്യയെ സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്‍െറ പ്രകട ഭാവങ്ങള്‍ മാത്രമാണിത്. ഇത്തരം വര്‍ഗീയവാദത്തിനെതിരെ രാജ്യത്തെ എല്ലാവരും എഴുന്നേറ്റു നില്‍ക്കേണ്ട സമയമാണ് ഇപ്പോള്‍. "ഹൂ കില്‍ഡ് കര്‍ക്കരെ? : ഇന്ത്യയിലെ ഭീകരവാദത്തിന്‍െറ യഥാര്‍ഥമുഖം" എന്ന പുസ്തകത്തിന്‍െറ കര്‍ത്താവു കൂടിയായ മുഷ്രിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.