കാര്‍ഡ്, ഡിജിറ്റല്‍ പണമിടപാടിന് ഇനി ചാര്‍ജുകളില്ല

ന്യൂഡല്‍ഹി: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേനയും മറ്റ് ഡിജിറ്റല്‍ മാര്‍ഗങ്ങളിലും നടത്തുന്ന പണമിടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ്, സര്‍ചാര്‍ജ്, സേവനോപയോഗ ഫീസ് എന്നിവ മേലില്‍ ഈടാക്കില്ല. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം. ഇലക്ട്രോണിക് രൂപത്തിലുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിച്ച് രൊക്കം പണം കൈമാറുന്നരീതി കുറച്ചുകൊണ്ടുവരാനുള്ള പരിപാടിയുടെ ഭാഗമാണിത്. ഇതുവഴി നികുതിവെട്ടിപ്പ്, കള്ളപ്പണ ഇടപാടുകള്‍ തുടങ്ങിയവ തടയാന്‍ കഴിയുമെന്നും ഓരോ പണമിടപാടും രേഖാപരമാവുമെന്നും സര്‍ക്കാര്‍ കരുതുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.