ലാവലിൻ: ജുഡീഷ്യറിയെ മാനിക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: ലാവലിൻ കേസിൽ ജുഡീഷ്യറിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജുഡീഷ്യറിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും മാനിക്കുന്നവരാണ് യു.ഡി.എഫ് സർക്കാർ. അനുകൂല വിധി വരുമ്പോൾ സിന്ദാബാദും പ്രതികൂല വിധി വരുമ്പോൾ വിമർശവും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ല. ലാവലിൻ കേസുമായി ബന്ധപ്പെട്ട് സർക്കാരിന്‍റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ യു.ഡി.എഫിൽ ധാരണയായെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോൺഗ്രസും ജെ.ഡി.യുവും ഒാരോ സീറ്റിൽ മത്സരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.