ന്യൂഡല്‍ഹി: മസ്ഊദ് അസ്ഹറിനും മറ്റു ചില ജയ്ശെ മുഹമ്മദ് ആസൂത്രകര്‍ക്കും തങ്ങള്‍ സംരക്ഷണം നല്‍കുന്നുണ്ടെന്ന പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസിന്‍െറ പരാമര്‍ശത്തിന്‍െറ വിശദീകരണം തേടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയം പ്രത്യേകം ശ്രദ്ധയിലുണ്ടെന്നും പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍െറ അന്വേഷണസംഘമത്തെുമ്പോള്‍ അവരോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. എന്നാല്‍, ഇക്കാര്യം നേരിട്ട് പാകിസ്താന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല.
കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് സര്‍താജ് അസീസ് വിവാദ പ്രസ്താവന നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തെ ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമതാവളത്തിലേക്ക് പ്രവേശിപ്പിക്കില്ളെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, യാത്രയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ളെന്നും ശേഷം മാത്രമേ തീരുമാനങ്ങളെടുക്കൂവെന്നും വികാസ് സ്വരൂപ് പ്രതികരിച്ചു.പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിന് ചെന്നൈ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത അദ്ദേഹം തള്ളി. സന്ദര്‍ശനാനുമതി തേടിയുള്ള അപേക്ഷക്ക് ഫെബ്രുവരി 12നു തന്നെ അംഗീകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.