മേക് ഇന്‍ ഇന്ത്യ തീപിടിത്തം: സംഘാടകര്‍ക്കെതിരെ കേസ്

മുംബൈ: മേക് ഇന്‍ ഇന്ത്യ വാരത്തിനിടെ മഹാരാഷ്ട്ര സാംസ്കാരിക നിശാവേദിക്ക് തീപിടിച്ച സംഭവത്തില്‍ സ്റ്റേജ് ഒരുക്കിയ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. വിസ്ക്രാഫ്റ്റ് ഇന്‍റര്‍നാഷനല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് കമ്പനിക്കെതിരെയാണ് മുംബൈ പൊലീസ് കേസെടുത്തത്. മനപ്പൂര്‍വമുള്ള അവഗണനയാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന അഗ്നിശമനസേനാ മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. തീപിടിത്തംമൂലം 18 കോടിയുടെ നഷ്ടമാണുണ്ടായത്. കഴിഞ്ഞ 14ന് രാത്രിയിലാണ് മഹാരാഷ്ട്ര സാംസ്കാരിക നിശാവേദിക്ക് തീപിടിച്ചത്.
അഗ്നിശമനവിഭാഗം നല്‍കിയ നിര്‍ദേശങ്ങളൊന്നും സംഘാടകര്‍ പാലിച്ചില്ളെന്ന് അഗ്നിശമനസേനാ മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വേദിക്കടിയില്‍ ഗ്യാസ് സിലണ്ടര്‍ അടക്കമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണം. അവഗണന, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് പൊലീസ് കേസെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.