‘ഡൂ യൂ റിമമ്പര്‍ കുനാന്‍– പോഷ്​പോറ?’ അഥവാ ഇന്ത്യന്‍ സൈനിക ഭീകരതയുടെ നടുക്കുന്ന ഓര്‍മ്മകള്‍

ശ്രീനഗര്‍: 1991ഫെബ്രുവരി 23, കുപ്വാര ജില്ലയിലെ കുനാന്‍, പോഷ്പാറ എന്നീ ഗ്രാമങ്ങള്‍ രാത്രി ഇന്ത്യന്‍ സൈനിക വിഭാഗം  68 ബ്രിഗേഡിന്‍െറ 4ാം രജ്പുത് റൈഫിള്‍സ് വളയുന്നു. വിവാഹിതകളും, അവിവാഹിതകളും, ഗര്‍ഭിണികളും, രോഗികളുമായ നിരവധി സ്ത്രീകള്‍ ഇന്ത്യന്‍ സൈനികരാല്‍ കൂട്ടമാനഭംഗത്തിന് വിധേയരാക്കപ്പെടുന്നു. ഹ്യൂമന്‍ റൈറ്റ്സ്വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 100ലധികം സ്ത്രീകളെയാണ് അന്ന് സൈന്യം ബലാത്സഗം ചെയ്തത്. കശ്മീരില്‍ ദിനംപ്രതി കാണാതാവുന്ന യുവാക്കളുടെ കണക്കും കൂട്ട കുഴിമാടങ്ങളുടെ വെളിപ്പടുത്തലുകളും പുറത്തു വരുമ്പോള്‍ തന്നെയാണ് നിരപരാധികളും നിസ്സഹായരുമായ സ്ത്രീകളുടെ പൊള്ളുന്ന അനുഭവലോകം എഴുത്തിലൂടെ ചുരുളഴിയുന്നത്.

 

ഫെബ്രുവരിയില്‍ കുനാന്‍ പോഷ്പാറയില്‍ നടന്ന ക്രൂരതയുടെ വിശദാംശങ്ങള്‍, ഇരകളുടെ അതിനുശേഷമുള്ള ജീവിതങ്ങള്‍, ശിക്ഷിക്കപ്പെടാതെ പോയ കുറ്റവാളികള്‍ എന്നിവയെകുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളുള്‍പ്പെടെ ഈ ക്രൂരതെക്കെതിരെ രംഗത്ത് വന്നെങ്കിലും ഇന്ത്യയുടെ പരമോന്നത കോടതിയോ, മാധ്യമങ്ങളോ, ഭരണകൂടങ്ങളോ ഇവരോട് നീതി കാണിച്ചില്ല. കുഴിച്ചുമൂടപ്പെട്ട അനേകം ചരിത്ര യാഥാര്‍ഥ്യങ്ങളുടെ കൂട്ടത്തില്‍ ഈ സംഭവവും ഖബറടക്കപ്പെട്ടു. ഇരകളുടെ ദുരനുഭവങ്ങള്‍ പുസ്തകമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അഞ്ച് കശ്മീരി വനിതകളാണ്.
അഭിഭാഷകരും, സാമൂഹ്യപ്രവര്‍ത്തകരും, വിദ്യാര്‍ഥികളുമടങ്ങുന്ന ഈ സംഘം ശ്രീനഗര്‍ ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയിലെ അംഗങ്ങള്‍ കൂടിയാണ്. 296 രൂപയുള്ള പുസ്തകം ആമസോണില്‍ ലഭ്യമാണ്്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.