ന്യൂഡല്‍ഹി: ഞാനൊരു കുട്ടിയല്ല, നിങ്ങള്‍ അമ്മയെപ്പോലുള്ള മന്ത്രിയുമല്ലെന്ന് കേന്ദ്ര മാനവ വിഭവ വകുപ്പ്മന്ത്രി സ്മൃതി ഇറാനിയോട് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്‍റ് ആനന്ദ് പ്രകാശ് നാരായണ്‍. ജെ.എന്‍.യു കാമ്പസില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ച് പൊലീസ് ആരോപിക്കുന്ന വിദ്യാര്‍ഥികളിലൊരാളായ ഇദ്ദേഹം കേന്ദ്രമന്ത്രിക്ക് അയച്ച കത്തിലാണ് ഇങ്ങനെ പരാമര്‍ശിക്കുന്നത്.
"താങ്കളുടെ പാർലമെന്‍റിൽ നടത്തിയ പ്രസംഗം ഞാൻ കേട്ടു. മക്കളോട് അമ്മ നടത്തുന്ന സംഭാഷണത്തേക്കാൾ ഒരു പ്രത്യേക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് നടത്തുന്ന പ്രഖ്യാപനമായാണ് കാണാൻ കഴിയുന്നത്." ആനന്ദ് പ്രകാശ് നാരായണൻ പറയുന്നു.
ദലിത് വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണം സ്മൃതി ഇറാനിയുടെ രാഷ്ട്രീയ ഇടപെടലാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രോഹിത് വെമുലയുടെ അമ്മയുടെ ദലിത് സ്വത്വത്തെ ചോദ്യം ചെയ്തതിനെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
‘ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ നിങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ വെമുലയുടെ അമ്മ ഒരു ദലിത് സ്ത്രീയാണ്. പുരുഷാധിപത്യ സമൂഹത്തോട് പൊരുതിയാണ് മക്കളെ അവര്‍ വളര്‍ത്തിക്കൊണ്ടു വന്നത്. അവരുടെ വ്യക്തിത്വം അവര്‍ മക്കള്‍ക്ക് നല്‍കി. പക്ഷേ എന്തുകൊണ്ടാണ് നിങ്ങളുടെ സര്‍ക്കാര്‍ അതില്ലാതാക്കാൻ ശ്രമിക്കുന്നത്? എന്തുകൊണ്ട്ാണ് വെമുലയുടെ അമ്മയുടെ സ്വതന്ത്രമായ വ്യക്തിത്വത്തെ താങ്കൾ അംഗീകരിക്കാൻ ശ്രമിക്കാത്തത്? എന്നിങ്ങനെയാണ് കത്തിലെ വാക്കുകള്‍.
കാഫില.ഓർഗിലാണ് കത്ത് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.