പാർലമെന്‍റ് കാന്‍റീനിൽ ഇനി സബ്സിഡിയില്ല

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ പാര്‍ലമെന്‍റിലെ ഭക്ഷണശാലയില്‍ വിലയിൽ ഇളവുണ്ടാകില്ല എന്ന് ലോക്‌സഭ സെക്രട്ടേറിയേറ്റ് അറിയിച്ചു. ആറു വര്‍ഷത്തിന് ശേഷം നിരക്കുകള്‍ പുതുക്കുന്നതോടനുബന്ധിച്ചാണ് ഭക്ഷണശാലയിലെ സബ്സിഡിയും എടുത്തുകളയുന്നത്. ഇതുമൂലം 16 കോടി രൂപയുടെ ബാധ്യതയിൽ നിന്ന് സർക്കാർ ഒഴിവാകും. ലോക്‌സഭ-രാജ്യസഭ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും.

വെജ് താലിക്ക് സബ്സിഡി നിരക്കായ 18 രൂപ മാത്രം ഈടാക്കിയിരുന്നിടത്ത് ഇനി മുതല്‍ 30 രൂപ നല്‍കണം. 33 രൂപയ്ക്ക് ലഭിച്ചിരുന്ന മാംസാഹാരത്തിന്‍റെ വില 60 രൂപയാണ്. ത്രീ കോഴ്‌സ് മീല്‍സിന് 90ഉം 29 രൂപയുടെ കോഴിക്കറിക്ക് 40ഉം ഈടാക്കും. പാര്‍ലമെന്‍റ് ഭക്ഷണക്കമ്മിറ്റിയോട് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ലാഭമോ നഷ്ടമോ ഇല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ഇപ്പോൾ തീരുമാനം. വിഭവങ്ങള്‍ തയാറാക്കാന്‍ ചിലവാകുന്ന അതേ തുക തന്നെ എല്ലാവരിൽ നിന്നും ഈടാക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.