റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെ മാവോയിസ്റ്റുകൾ വിട്ടയച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് വിദ്യാർഥികളെയാണ് വിട്ടയച്ചത്. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശമാണ് ബസ്തർ.
മഹാരാഷ്ട്രയിലെ പൂണെയിൽ നിന്നുള്ള വിദ്യാർഥികൾ ഒരു സൈക്കിൾ റാലിയുടെ ഭാഗമായാണ് ഛത്തീസ്ഗഡിലെത്തിയത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലാണ് ഇവർ സമാധാന സൈക്കിൾ റാലി നടത്താൻ തീരുമാനിച്ചത്. ഡിസംബർ 29ന് ഇവരെ കാണാതായിട്ടുണ്ടെങ്കിലും ഇന്നാണ് വാർത്ത പുറത്തുവരുന്നത്.
ഗഡിചിരോളി-ബിജാപൂർ ജില്ലകളുടെ അതിർത്തി ഗ്രാമമായ ഭട്പർ ഗ്രാമത്തിലൂടെയാണ് കുട്ടികൾ ബസ്തറിലേക്ക് കടന്നത്. സുഖ്മ ജില്ലയിൽ നിന്നുള്ള ഒരു ഫോൺകോൾ വഴിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.