പത്താൻകോട്ട് ആക്രമണം: സുഷമ സ്വരാജ് ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉന്നതതല യോഗം വിളിച്ചു. പാകിസ്താനിലേക്ക് മുമ്പ് നിയോഗിക്കപ്പട്ടിരുന്ന ആറ് ഇന്ത്യന്‍ ഹൈക്കമീഷണര്‍മാരുടെ യോഗമാണ് സുഷമ വിളിച്ചത്.  ടി.സി.എ രാഘവന്‍, ശ്യാം സരണ്‍, സതീന്ദ്ര ലാംബ, ശിവശങ്കര്‍ മേനോന്‍, സത്യദത്ത് പാല്‍, ശരദ് സബര്‍വാള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇന്ത്യാ-പാക് ബന്ധത്തിന്‍റെ ഭാവിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ആക്രമണത്തിൽ പാകിസ്താന് ബന്ധമുണ്ടോയെന്ന് വ്യക്തമായതിന് ശേഷം മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങൾ ആരംഭിക്കാൻ സാധ്യതയുള്ളു എന്നാണ് ആഭ്യന്തര മന്ത്രാലയുമായി അടുത്ത ബന്ധമുള്ളവർ റിപ്പോർട്ട് ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.