ബംഗളൂരു: ഭൂമിയുടെ വിജ്ഞാപനം അനധികൃതമായി റദ്ദാക്കിയെന്ന കേസില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പക്ക് ആശ്വാസം. സി.എ.ജി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ യെദിയൂരപ്പക്കെതിരെ ലോകായുക്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത 15 എഫ്.ഐ.ആറുകള്‍ കര്‍ണാടക ഹൈകോടതി തള്ളി.
മുഖ്യമന്ത്രിയായിരിക്കുന്ന കാലളവില്‍ ഭൂമിയുടെ വിജ്ഞാപനം അനധികൃതമായി റദ്ദാക്കിയെന്ന് സി.എ.ജി കണ്ടത്തെിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ലോകായുക്ത പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും. എന്നാല്‍, റിപ്പോര്‍ട്ടില്‍ യെദിയൂരപ്പയുടെ പേര് എടുത്തുപറയുന്നില്ളെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ളെന്നും ജസ്റ്റിസ് രത്നകല പറഞ്ഞു.സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള യെദിയൂരപ്പയുടെ നീക്കങ്ങളെ സഹായിക്കുന്നതാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.