പത്താന്‍കോട്ട്: ഗുര്‍ദാസ്പുര്‍ എസ്.പി. സല്‍വീന്ദര്‍ സിങ്ങിനെ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ച് വാഹനവുമായി കടന്നുകളഞ്ഞ തീവ്രവാദി സംഘം നിരന്തരമായി ബന്ധപ്പെട്ട ആ ‘കമാന്‍ഡര്‍ സാഹിബ്’ ആരായിരിക്കും? സല്‍വീന്ദര്‍ സിങ്ങിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് രാജേഷ് വര്‍മയാണ് ‘കമാന്‍ഡര്‍ സാഹിബ്’ എന്നൊരാളെ അക്രമിസംഘം ഓരോ പത്ത് മിനിറ്റിലും വിളിച്ചിരുന്നതായി വെളിപ്പെടുത്തിയത്.

നാല് മണിക്കൂറിനിടെ, നിരവധി തവണ ഈ സംഘം ‘കമാന്‍ഡറു’മായി ബന്ധപ്പെട്ടുവത്രെ. ഡ്രൈവറുടെ സീറ്റിനടുത്തായി ഇരുന്ന മേജര്‍ സാഹിബ് എന്ന് മറ്റുള്ളവര്‍ വിളിച്ചയാളാണ് കമാന്‍ഡറെ വിളിച്ചുകൊണ്ടിരുന്നത്. ഈ സ്ഥലം ഏറെ ശാന്തമാണെന്നും ലക്ഷ്യം കൈവരിക്കുമെന്നും മേജര്‍ സാഹിബ് കമാന്‍ഡര്‍ സാഹിബിനോട് പറയുന്നുണ്ടായിരുന്നു.  

ഉര്‍ദുവിലായിരുന്നു സംസാരം. വാഹനത്തിലുണ്ടായിരുന്ന മറ്റു നാലു പേര്‍ കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. യാത്രക്കിടെ വഴിതെറ്റിയതായി ഡ്രൈവര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ കൂട്ടത്തിലൊരാള്‍ തന്‍െറ ജി.പി.എസ് ആക്ടിവേറ്റ് ചെയ്ത് ഈ വഴി പുഴയിലേക്കുള്ളതാണെന്ന് പറഞ്ഞു. ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. ഇതിനുപുറമെ, തങ്ങളുടെ ഫോണും അവര്‍ കൈക്കലാക്കി. ഇതും അവര്‍ ഉപയോഗിച്ചു. തന്‍െറ കൈയില്‍നിന്ന് 2000 രൂപയും സംഘം പിടിച്ചെടുത്തുവെന്നും രാജേഷ് പറഞ്ഞു. 

ലക്ഷ്യസ്ഥാനത്തത്തെിയപ്പോള്‍ അവര്‍ തങ്ങളെ കൊല്ലാന്‍ ശ്രമിച്ചു. ക്രൂരമായി മര്‍ദിച്ചു. കത്തികൊണ്ട് കഴുത്തില്‍ കുത്തി മുറിവേല്‍പിച്ചു. ഒടുവില്‍, വാഹനത്തില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു കിലോമീറ്ററോളം ഓടി. ഒരു ഗുരുദ്വാരയിലത്തെി. അവിടത്തെ പുരോഹിതനോട് കാര്യം പറഞ്ഞു.  അദ്ദേഹത്തിന്‍െറ ഫോണില്‍നിന്നുമാണ് താന്‍ അപകടത്തില്‍പെട്ട വാര്‍ത്ത ബന്ധുവിനെ അറിയിച്ചത്. പിന്നീടാണ് ആശുപത്രിയിലത്തെിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.