ചണ്ഡീഗഡ്: പഞ്ചാബിലെ ഗുർദാസ്പൂരിൽ സൈനിക വേഷം ധരിച്ച രണ്ടുപേരെ സംശയാസ്പദായി കണ്ടുവെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഗുർദാസ്പൂരിലെ സൈനിക കേന്ദ്രത്തിനു സമീപമാണ് രണ്ടുപേരെ കണ്ടതായി റിപ്പോർട്ട് വന്നത്. ഇവിടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സൈന്യവും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്.
അതിനിടെ ഭീകരർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഗുർദാസ്പൂർ എസ്.പി സൽവിന്ദർ സിങ്ങിനെ തെളിവെടുപ്പിനായി എത്തിച്ചു. നേരത്തെ ഇദ്ദേഹത്തിൽ നിന്ന് മൊഴിയെടുത്തിരുന്നു. അഞ്ച് ഭീകരർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും എസ്.പിയാണെന്ന് തിരിച്ചറിഞ്ഞതോടെ അവർ കൊലപ്പെടുത്താതെ വിട്ടയക്കുകയായിരുന്നുവെന്നുമാണ് സൽവിന്ദർ സിങ് മൊഴി നൽകിയത്.
പത്താൻകോട്ടിൽ കഴിഞ്ഞദിവസം വ്യോമസേനാ താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ എൻ.എസ്.ജി കമാൻറോ അടക്കം ഏഴു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ആറു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. ഇവിടെ തീവ്രവാദികൾക്കെതിരെയുള്ള സൈനിക നീക്കം അവസാനിച്ചതായി പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് അറിയിച്ചത്. വ്യോമസേന താവളത്തിൽ നേരിയ സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കേന്ദ്ര മന്ത്രി സമ്മതിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.