പ്രധാനമന്ത്രി ഇന്ന് പത്താൻകോട്ട് സന്ദർശിച്ചേക്കും

ന്യൂഡൽഹി: തീവ്രവാദി ആക്രമണമുണ്ടായ പത്താൻകോട്ട് നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തിയേക്കും. തീവ്രവാദിയാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുന്നത്. ഇന്ന് രാവിലെയായിരിക്കും സന്ദർശനമെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

പത്താൻകോട്ട് ആക്രമണത്തെ പറ്റി അന്വേഷിക്കാൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്നലെ ഉത്തരവിട്ടിരുന്നു. ഇന്ത്യ പാകിസ്താന് നൽകിയ തെളിവുകൾ വെച്ചാണ് പാകിസ്താൻ അന്വേഷണത്തിന് തീരുമാനിച്ചത്. പാക് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ശരീഫ് നിർദേശം നൽകിയത്.

അതിനിടെ, ഗുരുദാസ്പൂർ എസ്.പി സൽവീന്ദർ സിങ്ങിന് എൻ.ഐ.എ സമൻസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ എൻ.ഐ.എ തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.