വ്യോമതാവളത്തില്‍ നിന്ന് ഭീകരര്‍ക്ക് സഹായം ലഭിച്ചതായി സംശയം

പത്താന്‍കോട്ട്: ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമതാവളത്തില്‍നിന്ന് ഭീകരര്‍ക്ക് സഹായം ലഭിച്ചെന്ന് സംശയം. ഭീകരര്‍ മതില്‍ചാടി വ്യോമതാവളത്തില്‍ കയറിയ സ്ഥലത്തെ മൂന്നു ലൈറ്റുകള്‍ ഈ ഭാഗത്തെ മതിലിലേക്ക് എത്താത്തവിധം ഗതിമാറ്റിയിരുന്നതായി എന്‍.ഐ.എ സംഘം കണ്ടത്തെി.ഇതത്തേുടര്‍ന്ന് സംഭവസമയത്ത് ഈ ലൈറ്റുകളുടെ ചുമതലയുണ്ടായിരുന്ന മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസ് (എം.ഇ.സ്) ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണി നടത്തുന്ന സിവില്‍ ജീവനക്കാരനാണ് കസ്റ്റഡിയില്‍. ഇയാള്‍ അടുത്തിടെയാണ് ഉധംപുര്‍ വ്യോമതാവളത്തില്‍നിന്ന് പത്താന്‍കോട്ടേക്ക് സ്ഥലംമാറിയത്തെിയത്.

എം.ഇ.എസിന്‍െറ വാഹന അറ്റകുറ്റപ്പണി കേന്ദ്രത്തോടുചേര്‍ന്ന് 11 അടി ഉയരമുള്ള മതില്‍ ചാടിയാണ് ഭീകരര്‍ താവളത്തില്‍ കടന്നത്. മതിലിന് മുകളില്‍ ഇംഗ്ളീഷിലെ ‘വൈ’ ആകൃതിയിലുള്ള ഇരുമ്പുകമ്പിയില്‍ ഘടിപ്പിച്ച മുള്ളുവേലി മുറിച്ചാണ് അകത്തുകടന്നത്. ഈ സമയം ഇവിടെ ഇരുട്ടിന്‍െറ മറവുകിട്ടാന്‍ മനപ്പൂര്‍വം ലൈറ്റുകളുടെ പ്രകാശം മാറ്റുകയായിരുന്നുവോയെന്നാണ് അന്വേഷിക്കുന്നത്. മറ്റ് ലൈറ്റുകളെല്ലാം ശരിയായി പ്രവര്‍ത്തിച്ചിരുന്നു. ഈ ഭാഗത്തുനിന്ന് ഒരു തൊപ്പിയും രണ്ടു കൈയുറകളും ലഭിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.