ഭീകരരില്‍നിന്ന് കണ്ടെടുത്തവയില്‍ പാക് നിര്‍മിത വേദനസംഹാരികളും സിറിഞ്ചുകളും

ന്യൂഡല്‍ഹി : വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരരില്‍നിന്ന് കണ്ടെടുത്തവയില്‍ പാകിസ്താന്‍ നിര്‍മിത വേദനസംഹാരികളും സിറിഞ്ചുകളും ഭക്ഷണ പാക്കറ്റുകളും. ലാഹോറില്‍ നിര്‍മിച്ച വേദനസംഹാരി മരുന്നുകളും കറാച്ചിയില്‍ നിര്‍മിച്ച സിറിഞ്ചുകളുമാണ് കണ്ടെടുത്തത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഇവര്‍ ഒളിച്ച കെട്ടിടത്തില്‍ നടത്തിയ തിരച്ചിലിലാണ് മരുന്നുകളും സിറിഞ്ചുകളും പാക്കറ്റ് ഭക്ഷണങ്ങളും ലഭിച്ചത്.

കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തേജന മരുന്നുകളും ബാന്‍ഡേജുകളും പഞ്ഞിയും ചെറു സുഗന്ധദ്രവ്യ കുപ്പികളും ഈത്തപ്പഴങ്ങളും ഇവയിലുണ്ടായിരുന്നു. ആസൂത്രിതമായി രണ്ട് സംഘങ്ങളായാണ് ആറ് ഭീകരര്‍ താവളത്തില്‍ കടന്നതെന്നും അന്വേഷണ സംഘം കണ്ടത്തെിയിട്ടുണ്ട്.
നാലുപേര്‍ സേനയുമായി ഏറ്റുമുട്ടല്‍ നടത്തി ശ്രദ്ധ ആകര്‍ഷിക്കാനും മറ്റു രണ്ടുപേര്‍ ഈ സമയം വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്.

രണ്ടാമത്തെ സംഘം ആക്രമണം തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്പുതന്നെ ആദ്യ രണ്ടുപേര്‍ താവളത്തിനുള്ളില്‍ കടന്ന് ഒളിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍െറ അനുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.