ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകയുടെ ദുരൂഹമരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

ന്യൂഡല്‍ഹി: വിനോദസഞ്ചാരത്തിനത്തെിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തക ഡെനീസ് കാരള്‍ സ്വീനി ഗോവയിലെ ക്ളബില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച കേസിന്‍െറ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. അഞ്ചു വര്‍ഷം കഴിഞ്ഞും പൊലീസ് അന്വേഷണം ഇരുട്ടില്‍തപ്പുന്ന സാഹചര്യത്തിലാണ് നടപടി.
35കാരിയായ ഡെനിസെയെ ഗോവയിലെ വാഗോട്ടോര്‍ ഗ്രാമത്തിലെ പ്രിംറോസ് നിശാക്ളബില്‍ ശുചിമുറിക്കുസമീപം നിലത്ത് വീണനിലയില്‍ കണ്ടത്തെുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ 2010 ഏപ്രില്‍ 16ന് മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലച്ചോറിലും ശ്വാസകോശത്തിലും ദ്രാവകം കട്ടപിടിച്ചതാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. ശരീരത്തില്‍ നിരവധി പരിക്കുകളും കണ്ടത്തെി. മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍, ഇവരുടെ സഹോദരിയുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് കൊലപാതകമായി കണക്കാക്കി അന്വേഷണം തുടരുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞും പുരോഗതിയില്ലാത്തതിനാലാണ് പുതിയ നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.