പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്താനില്‍ അറസ്റ്റ്

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതതായി റിപോര്‍ട്. ഗുജ്റന്‍വാല, ഝലം, ബഹാവല്‍പൂര്‍ ജില്ലകളില്‍ പാക് പൊലീസ് നടത്തിയ റെയ്ഡിലാണ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏതാനും പേരെ അറസ്റ്റുചെയ്തത്.

പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം, സൈനിക രഹസ്യാന്വേഷണ വിഭാഗം, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്നിവരടങ്ങുന്ന സംയുക്ത സംഘത്തിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ഭീകരാക്രമണ സംഭവത്തില്‍ നടപടിയുണ്ടാവണമെന്ന് ഇന്ത്യയും അമേരിക്കയും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ഇന്ത്യ-പാക് സെക്രട്ടറി തല സംഭാഷണം നടക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.